Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-war Party

റഷ്യയിൽ യുദ്ധവിരുദ്ധ പാർട്ടി പ്രവർത്തകർ അറസ്റ്റിൽ

മോ​​​സ്കോ: റ​​​ഷ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്ന് പ്ര​​​മു​​​ഖ യു​​​ദ്ധ​​​വി​​​രു​​​ദ്ധ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ ‘യാ​​​ബ്ലോ​​​കോ’​​​യെ വി​​​ല​​​ക്കി​​​യ​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മോ​​​സ്കോ​​​യി​​​ലെ സു​​​പ്രീം കോ​​​ട​​​തി​​​ക്കു മു​​​ന്നി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം. കോ​​​ട​​​തി​​​ക്കു​​​പു​​​റ​​​ത്തു ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ 35ഓ​​​ളം പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ റ​​​ഷ്യ​​​ൻ പൊലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​നി​​​രു​​​ന്ന ന​​​ട​​​ൻ വി​​​ക്‌​​​ട​​​ർ ബാ​​​ല​​​ബാ​​​നോ​​​വും പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

പാ​​​ർ​​​ട്ടി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി​​​യ ന​​​ട​​​പ​​​ടി രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് യാ​​​ബ്ലോ​​​കോ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​ക്കോ​​​ളാ​​​യ് റൈ​​​ബാ​​​ക്കോ​​​വ് ആ​​​രോ​​​പി​​​ച്ചു. രാ​​​ജ്യ​​​ത്തെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ ബ​​​ദ​​​ൽ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഭ​​​യ​​​പ്പെ​​​ടു​​​ത്തി വാ​​​യ​​​ട​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രെ ഉ​​​ട​​​ന​​​ടി മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

2022ൽ ​​​ആ​​​രം​​​ഭി​​​ച്ച റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ൽ ഉ​​​ട​​​ന​​​ടി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ലി​​​ബ​​​റ​​​ൽ പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് യാ​​​ബ്ലോ​​​കോ. അ​​​തേ​​​സ​​​മ​​​യം, വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ​​​ത്തു പാ​​​ർ​​​ട്ടി​​​ക​​​ളും പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​നെ​​​യും ഭ​​​ര​​​ണ​​​കൂ​​​ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രാ​​​ണ്.

Latest News

Corehub Up